ഒമാനിലെ യുവ കവയിത്രി അന്തരിച്ചു; മരണം പക്ഷാഘാതത്തെ തുടർന്ന്

ഒമാനിലെ യുവ കവയിത്രിയായ ഹിലാല അൽ ഹമദാനി അന്തരിച്ചു. ഹിലാല അൽ ഹമദാനി പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ചതായി ഒമാനി മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തതിരുന്നു. നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു. സുൽത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.

മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതിന് ശേഷമാണ് പക്ഷാഘാതം ഉണ്ടായത്. ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത നിരവധി കവിതാസ്വാദകരെയാണ് സങ്കടത്തിലാഴ്ത്തിയത്. 2007-ലെ “മില്യൺസ് പൊയറ്റ്” പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിൽ പങ്കെടുത്ത ആദ്യത്തെ ഖലീജി കവയിത്രിയാണ് ഹിലാല.

Leave a Reply

Your email address will not be published. Required fields are marked *