ഹരിയാനയിൽ ജെജെപി നേതാവിനെ വെടിവെച്ചു കൊന്നു. രവീന്ദർ മിന്നയാണ് കൊല്ലപ്പെട്ടത്.
പാനിപ്പത്തിലാണ് സംഭവം. വെടിവെപ്പിൽ രണ്ടുപേർക്ക് കൂടി പരിക്കേറ്റു. പ്രതി രൺബീറിനായി തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാനിപ്പത്ത് സിറ്റി മണ്ഡലത്തിൽ ജെജെപി സ്ഥാനാർഥിയായിരുന്നു രവീന്ദ്ര മിന്ന.