ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയെന്ന വിവരത്തിൽ സുപ്രിം കോടതിയുടെ തുടർനടപടി ഇന്ന് തീരുമാനിച്ചേക്കും.
ജഡ്ജിക്കെതിരെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി തീരുമാനിക്കുക.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് ഇന്നലെ തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരുന്നത്. അഗ്‌നിരക്ഷാസേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന ഡൽഹി മേധാവി പറഞ്ഞതായി വാർത്ത ഏജൻസി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ദുരൂഹത വർധിച്ചു.
ഡൽഹി പൊലീസാണ് ഇനി വ്യക്തത വരുത്തേണ്ടത്. അന്തിമതീരുമാനം എടുക്കേണ്ടത് സുപ്രിം കോടതി കൊളീജിയമാണ്.