മണിപ്പുരിൽ ആൾക്കൂട്ട ആക്രമണം; 3 ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു

മണിപ്പുരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി തൗബാൽ ജില്ലയിലെ പൊലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ആക്രമണം. ഇന്ത്യ-മ്യാൻമർ അതിർത്തി നഗരമായ മോറെയിൽ കുക്കി സായുധഗ്രൂപ്പുകൾ നടത്തിയ വെടിവയ്പിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലെ രണ്ടു കമാൻഡോകൾ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് ആസ്ഥാനത്തിനുനേരെയും ആക്രമണമുണ്ടായത്. 

ഇന്ത്യൻ റിസർവ് ബറ്റാലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്താനാണ് ജനക്കൂട്ടം ആദ്യം ശ്രമിച്ചത്. ഇത് സുരക്ഷാ ഉദ്യോഗസ്ഥർ നേരിട്ട്, ജനങ്ങളെ പിരിച്ചുവിടാൻ ശ്രമിച്ചതോടെ പൊലീസ് ആസ്ഥാനത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഇവരെ നേരിടാൻ ശ്രമിക്കുന്നതിനിടെയാണ് ജനക്കൂട്ടത്തിൽനിന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർക്കുനേരെ വെടിവയ്പുണ്ടായത്. എഎസ്ഐമാരായ സോബ്രം സിങ്ങ്, റാംജി, കോൺസ്റ്റബിൾ ഗൗരവ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *