നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ് എം പി കാർത്തി ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്നാട് സന്ദർശനത്തെ പരിഹസിച്ച് കോൺഗ്രസ് എം പി കാർത്തി ചിദംബരം. തമിഴ്നാട്ടിലെ നല്ല ഭക്ഷണം ആസ്വദിച്ച് മോദിക്ക് മടങ്ങാമെന്നാണ് കാർത്തി ചിദംബരത്തിന്റെ പരിഹാസം. പാർട്ടി ആവശ്യപ്പെട്ടാൽ, മത്സരിക്കാതെ മാറിനിൽക്കാൻ തയാറെന്നും കാർത്തി പറഞ്ഞു.

മിഴ്നാട്ടിൽ 80 ദിവസത്തിനിടെ അഞ്ചാം തവണയാണ് നരേന്ദ്രമോദി സന്ദർശനം നടത്തുന്നത്. വികസന അജണ്ടയിൽ സംസ്ഥാനത്തെ ബിജെപി സീറ്റെണ്ണം രണ്ടക്കത്തിലെത്തുമെന്നാണ് അവകാശവാദം. തമിഴ്നാട് ലക്ഷ്യമിട്ട് നരേന്ദ്ര മോദി വീണ്ടുമെത്തുമ്പോൾ ഒരു ചലനവുമുണ്ടാക്കില്ലെന്ന് കാർത്തി ചിദംബരം പറയുന്നത്.

2019ൽ സംസ്ഥാനത്തെ 39 സീറ്റിൽ 38ഉം ഡിഎംകെ സഖ്യം നേടിയെങ്കിൽ ഇക്കുറി നൂറുമേനി വിജയം നേടുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിനുള്ളിലെ എതിർപ്പ് കാരണം ശിവഗംഗ മണ്ഡലത്തിൽ നിന്ന് മാറുമോ എന്ന ചോദ്യത്തിന് പാർട്ടി ആവശ്യപ്പെട്ടാൽ മാറി നില്‍ക്കുമെന്നാണ് കാർത്തി ചിദംബരത്തിന്‍റെ മറുപടി.karti chidambaram mp against pm narendra modi

Leave a Reply

Your email address will not be published. Required fields are marked *