ഡൽഹി മെട്രോയുടെ ചുവരുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പതിച്ച് ഖലിസ്ഥാൻ അനുകൂലികൾ; ‘മോദി സിഖ് വംശഹത്യ നടത്തി’യെന്ന് പോസ്റ്ററിൽ

ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്താൻ അനുകൂല ചുവരെഴുത്ത്. ശിവാജി പാർക്ക്‌, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്മാൽ സ്റ്റേഡിയം ഉൾപ്പെടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ. ‘നരേന്ദ്ര മോദി ഇന്ത്യയിൽ സിഖ് വംശഹത്യ നടത്തി’ എന്നതടക്കമുള്ള പ്രകോപനപരമായ വാചകങ്ങളാണ് ചുവരെഴുത്തുകളിലുള്ളത്.

ജി20 ഉച്ചകോടിയുടെ ഭാഗമായി രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് ഖലിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ‘സിഖ് ഫോർ ജസ്റ്റിസ്’എന്ന ഖലിസ്താൻ സംഘടനയാണ് ചുവരെഴുത്തിന് പിന്നിൽ. ഡൽഹി പൊലീസ് ഇടപെട്ട് ചുവരെഴുത്തുകൾ നീക്കം ചെയ്തു. സംഭവത്തിൽ സ്‌പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവികൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. സിഐഎസ്എഫിന്റെ സഹായവും ഡൽഹി പൊലീസ് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *