ക്രിസ്ത്യന്‍ സഭകളെ കൂടെനിര്‍ത്താനുള്ള ബിജെപി നീക്കങ്ങള്‍ കുറുക്കന്റെ സൂത്രം; യച്ചൂരി

ക്രിസ്ത്യന്‍ സഭകളെ കൂടെനിര്‍ത്താന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ കുറുക്കന്റെ സൂത്രത്തോടെയുള്ളതാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഒരുഭാഗത്ത് പ്രീണനവും മറുഭാഗത്ത് അക്രമവും നടത്തുന്ന ബിജെപിയെ ജനം തിരിച്ചറിയുമെന്നും സീതാറാം യച്ചൂരി കര്‍ണാടകയിലെ ബാഗേപള്ളിയില്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യമെന്നത് സംസ്ഥാനങ്ങളിെലെ സാഹചര്യങ്ങള്‍ അനുസരിച്ച് മാറാമെന്നും യച്ചൂരി വിശദീകരിച്ചു. 

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്ന ചിക്‌ബല്ലാപുരയിലെ ബാഗേപള്ളിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവും റാലിക്കുമായി എത്തിയതയായിരുന്നു സീതാറാം യച്ചൂരി. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ജെഡിഎസ് പിന്തുണയോടെ ഇത്തവണ ഒന്നാം സ്ഥാനമാക്കി മാറ്റുമെന്നും യച്ചൂരി കൂട്ടിച്ചേർത്തു. കര്‍ണാടകയില്‍ ജെഡിഎസ് – സിപിഎം തിരഞ്ഞെടുപ്പ് ധാരണ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യമെന്ന ചിന്തയ്ക്ക് ശക്തിപകരം. സംസ്ഥാനങ്ങളില്‍ സാഹചര്യങ്ങളില്‍ വ്യത്യാസമുള്ളതിനാല്‍ ഐക്യനീക്കങ്ങളിലും ധാരണകളിലും മാറ്റം വരാമെന്നും യെച്ചൂരി വ്യക്തമാക്കി. വമ്പന്‍ റാലിയോടെയും പൊതുസമ്മേളനത്തോടെയുമാണു ബാഗേപള്ളിയിലെ സിപിഎം സ്ഥാനാര്‍ഥി ഡോക്ടര്‍ അനില്‍കുമാര്‍ പ്രചാരണം തുടങ്ങിയത്. 

Leave a Reply

Your email address will not be published. Required fields are marked *