ഓപ്പറേഷൻ സിന്ദൂർ,പ്രിസിഷൻ അറ്റാക്ക്; തകർത്തത് പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സംയുക്ത സേന, ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടപ്പിലാക്കിയ സർജിക്കൽ സ്‌ട്രൈക്കിൽ
കഴിഞ്ഞ 3 പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് തകർത്തതെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡൽ വ്യോമക സിങ്ങും
വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൃത്യമായ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപറേഷൻ സിന്ദൂർ. സാധാരണ ജനങ്ങൾക്ക് യാതൊരു കുഴപ്പവും വരാത്ത വിധമുള്ള ആക്രമണം ഉറപ്പാക്കും വിധമാണ് ആക്രമണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതെന്നും ഇവർ അറിയിച്ചു.

ഒരു സർജറി നടത്തുന്നത് ‘ക്ലിനിക്കൽ പ്രിസിഷനോടെ’യാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതെന്നും.പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാൽ ഇന്ത്യ തിരിച്ചടിക്കും എന്നും പറഞ്ഞു.അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യൻ സേന നടത്തിയിട്ടുണ്ട് എന്നും പ്രതികരിച്ചു.’പാക്കിസ്ഥാനി മിസ് അഡ്വഞ്ചേഴ്‌സ്’ എന്ന വാക്കാണ് പാക്ക് പ്രകോപനത്തിനെപ്പറ്റി വിങ് കമാൻഡർ വ്യോമിക സിങ് പറഞ്ഞത്. പഹൽഗാം ഭീകരാക്രണത്തിന് തിരിച്ചടി നൽകി ഓപ്പറേഷൻ സിന്ദൂർ അരങ്ങേറി മണിക്കൂറുകൾക്കകം വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംയുക്ത സേനകൾ ആക്രമണം നടന്നത് എങ്ങനെയെന്ന് വിവരിച്ചത്.

ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്ത് പറഞ്ഞാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താസമ്മേളനം ആരംഭിച്ചത്. ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഇന്ത്യയിൽ മതസ്പർധ വളർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യൻ ജനത ഈ ശ്രമത്തെ പരാജയപ്പെടുത്തി.പഹൽഗാമിലെ പാക്കിസ്ഥാന്റെ പങ്ക് വളരെ വ്യക്തമാണ്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *