10 വയസ്സുകാരിയെ 19 കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി

മുംബൈയിലെ താനെയിലെ റസിഡൻഷ്യൽ സൊസൈറ്റിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കളിപ്പാട്ടം നൽകാമെന്ന് പറഞ്ഞ് ആളില്ലാത്ത അപ്പാർട്‍മെന്റിൽ എത്തിച്ചായിരുന്നു പീഡനവും കൊലപാതകവും നടത്തിയത്. സംഭവത്തിൽ പത്തൊൻപതുകാരനായ പ്രതി ആസിഫ് മൻസൂരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം ഒന്നാം നിലയിലെ അപ്പാർട്ട്മെന്റിലെ ശുചിമുറിയിൽനിന്നു താഴേക്ക് എറിയികുയായിരുന്നെന്നാണ് റിപ്പോർട്ട്.

അപാർട്മെന്റിനു സമീപമുള്ള ഓടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികൾ വിവരം അറിയച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു. അപകടമരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്നും കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി.

കളിപ്പാട്ടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാൾ പെൺ‌കുട്ടിയെ കൊണ്ടുപോയെന്ന് പെൺക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്ന കുട്ടി പറഞ്ഞു. മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിലേക്കാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയതെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ആസിഫ് മൻസൂരി എന്ന പ്രതിയെ പിടികൂടിയത്. തുടർച്ചയായ ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *