ശ​ബ​രി​മ​ല ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് വി​ദേ​ശ​ക​റ​ൻ​സി​ക​ൾ വാ​യ്ക്കു​ള്ളി​ൽ ക​ട​ത്തി; ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്നും വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ 2 ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ, കൈനകരി നാലുപുരയ്ക്കൽ സുനിൽ.ജി.നായർ എന്നിവരാണ് ദേവസ്വം വിജിലൻസിന്‍റെ പിടിയിലായത്. രണ്ടുപേരും താൽകാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പൊലീസിന് കൈമാറി. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശ കറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും നശിക്കില്ല. ഇതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയതെന്നാണ് സൂചന. ഗോപകുമാറിൽ…

Read More

മുൻ വൈരാഗ്യം: കൊടുവാളുമായി എത്തി അയൽവാസി യുവാവിനെ വെട്ടി

കോഴിക്കോട് വടകര പുതുപ്പണത്ത് അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റു. കൊയിലോത്ത് വയലിൽ ബിജേഷിനാണ് പരിക്കേറ്റത്. കാലിലാണ് പരിക്കേറ്റത്.അയൽവാസി കൊയിലോത്ത് വയലിൽ ശശിയാണ് ആക്രമിച്ചത്.മുൻ വൈരാഗ്യത്തെ തുടർന്ന് കൊടുവാളുമായി എത്തി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ബിജേഷിനെ വടകര ഗവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Read More

വിനീഷെവിടെ ? നാടു മുഴുവൻ വല വിരിച്ച് പൊലീസ്

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽനി​ന്നു ചാ​ടി​പ്പോ​യ കൊ​ല​പാ​ത​ക കേ​സ് പ്ര​തി​ക്കാ​യി മൂന്നാംദിനവും തി​ര​ച്ചി​ൽ തു​ട​രു​ന്നു. ദൃ​ശ്യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി വി​നീ​ഷി​നാ​യു​ള്ള തിര​ച്ചി​ലാണ് ഊർജിതമാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇയാൾ എവിടേക്ക് കടന്നുവെന്നത് സംബന്ധിച്ച് ഒരു സൂചനയും പോലീസിന് കിട്ടിയിട്ടില്ല. കുതിരവട്ടം ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്. ഇയാളുടെ വീടും ബന്ധുക്കളുമെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.തിങ്കളാഴ്ച രാത്രി…

Read More

മദ്യലഹരി വീണ്ടും ജീവനെടുത്തു; തൃശൂരിലും ഇടുക്കിയിലും കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു

വീണ്ടും ജീവനെടുത്ത് മദ്യലഹരി. തൃശൂരിൽ പേരമംഗലത്ത് മദ്യലഹരിയിൽ പിതൃസഹോദരനെ യുവാവ് കൊലപ്പെടുത്തി.പേരമംഗലം സ്വദേശിയായ പ്രേമദാസ് (58) ആണ് മരിച്ചത്. സംഭവത്തിൽ പ്രേമദാസിന്റെ സഹോദരന്റെ മകനായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മദ്യപിച്ചെത്തിയ മഹേഷ് പ്രേമദാസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് മൺവെട്ടികൊണ്ട് തലക്കടിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രേമദാസ് രക്തം വാർന്ന് റോഡിൽ കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പേരമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇടുക്കിയിലും മദ്യ ലഹലരിയിൽ സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഡോർലാൻറ്…

Read More

കോഴിക്കോട് ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

കോഴിക്കോട് കാക്കൂരില്‍ ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നരിക്കുനി കെഎസ്എഫ്ഇ ജീവനക്കാരിയായ മാതാവ് അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം നരിക്കുനിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Read More

ഇടുക്കിയിൽ വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; സഹോദരി പുത്രന് ജീവപര്യന്തം തടവും പിഴയും

ഇടുക്കി മുട്ടത്ത് 72 വയസ്സുള്ള വയോധികയെ തീകൊളുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. വെള്ളത്തൂവൽ സ്വദേശി സുനിൽ കുമാറിനെയാണ് ഇടുക്കി ജില്ലാ കോടതി ശിക്ഷിച്ചത്. തടവിനു പുറമെ ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സരോജിനിയുടെ സഹോദരി പുത്രനാണ് പ്രതിയായ സുനിൽ കുമാർ. 2021-ലായിരുന്നു നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. സ്വത്ത് തർക്കത്തെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. സരോജിനിയുടെ പേരിലുള്ള മുഴുവൻ സ്വത്തും തനിക്ക് നൽകുമെന്ന് അവർ ഉറപ്പുനൽകിയിരുന്നതായി സുനിൽ കുമാർ വിശ്വസിച്ചിരുന്നു….

Read More

കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. വയനാട് സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി തൂക്കുകയർ ശിക്ഷയായി വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ കാമുകനായ പ്രബീഷും ഇയാളുടെ വനിതാ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2021 ജൂലൈ 10-നാണ് അനിതയുടെ മൃതദേഹം പൂക്കൈതയാറിൽ കണ്ടെത്തിയത്. വിവാഹിതനായ പ്രബീഷ്, തന്റെ സുഹൃത്തായ രജനിയുമായും കൊല്ലപ്പെട്ട അനിതയുമായും അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തിനിടെ അനിത…

Read More

ലോഡ്ജിലെത്തിച്ചത് ഭാര്യയെന്ന് പരിചയപ്പെടുത്തി, ശരീരമാകെ കുപ്പികൊണ്ട് കുത്തിയ നിലയിൽ; ആറ്റിങ്ങൽ കൊലപാതകത്തിൽ അറസ്റ്റ്

ആറ്റിങ്ങലിലെ ലോഡ്ജിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ. കോഴിക്കോട് വടകര അഴിയൂർ വലിയ മാടാക്കര പാണ്ടികയിൽ സ്വദേശി അസ്മിന (44)യെ ആണ് ആറ്റിങ്ങൽ മൂന്നുമുക്കിലെ ഗ്രീൻലൈൻ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ച ഇതേ ലോഡ്ജിലെ ജീവനക്കാരനായ പുതുപ്പള്ളി സ്വദേശി ജോബി ജോർജിനെ കോഴിക്കോട്ടു നിന്നാണ് പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നാണ് ജോബിയെ കണ്ടെത്തിയതെന്ന് ആറ്റിങ്ങൽ സിഐ അജയൻ പറഞ്ഞു. ജോബി ബസ് സ്റ്റാൻഡിലെത്തി കായംകുളത്തേക്കു പോയതായി…

Read More

മലപ്പുറത്ത് കുടുംബകലഹത്തിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. അരീക്കോട് വടശ്ശേരിയിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. ഭർത്താവ് വെറ്റിലപ്പാറ സ്വദേശി വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ രേഖ (38) ആണ് കൊല്ലപ്പെട്ടത്. വിപിൻദാസിനെകഴുത്തറുത്ത നിലയിൽ സംഭവസ്ഥലത്തുനിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ രേഖയെ പൊലീസ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. വിപിൻദാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അരീക്കോട്…

Read More

ബന്ധുവിന്റെ വീടിന് തീയിട്ട് യുവാവ്

വർഷങ്ങളായുള്ള സാമ്പത്തിക തർക്കത്തിനൊടുവിൽബന്ധുവിന്റെ വീടിന് തീയിടാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. അഞ്ചുലക്ഷം രൂപയുടെ കടം വീട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് വീടിനുള്ളിൽ ആളുകളുണ്ടായിരുന്ന സമയത്ത് മുൻവശത്ത് തീയിടുന്നതുവരെ എത്തിയത്. ബെംഗളൂരുവിലെ വിവേക് നഗറിൽ ഏതാനും ദിവസം മുമ്പായിരുന്നു സംഭവം. വിവേക് നഗർ സ്വദേശികളായ വെങ്കട്ടരമണി, മകൻ സതീഷ് എന്നിവരുടെ വീടിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീയിടാൻ ശ്രമിച്ചത്. ഇവരുടെ ബന്ധുവായ സുബ്രമണി എന്നയാളാണ് പ്രതി. പരാതിക്കാരുടെ മറ്റൊരു ബന്ധുവായ പാർവതിഎന്ന സ്ത്രീ തന്റെ മകളുടെ വിവാഹ ആവശ്യങ്ങൾക്കായി എട്ട് വർഷം…

Read More