സൗ​ദി ചെ​ങ്ക​ടൽ തീ​ര​ത്ത്​ ജൈ​വ​വൈ​വി​ധ്യ സ​ർ​വേ​ക്ക്​ തു​ട​ക്കം

സൗ​ദി അ​റേ​ബ്യ​യു​ടെ ചെ​ങ്ക​ട​ൽ തീ​ര​ത്ത് ജൈ​വ​വൈ​വി​ധ്യ സ​ർ​വേ ന​ട​ത്തു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ വൈ​ൽ​ഡ്‌ ലൈ​ഫ് ഡെ​വ​ല​പ്‌​മെ​ന്റാണ്​ ചെ​ങ്ക​ട​ൽ തീ​ര​ത്തെ ജൈ​വ​വൈ​വി​ധ്യ സ​ർ​വേ ന​ട​ത്തു​ന്ന​തി​നു​ള്ള സ​മ​ഗ്ര ശാ​സ്ത്രീ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​മു​ദ്ര പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​തി​ലെ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ സു​സ്ഥി​ര​ത​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​വേ കേ​ന്ദ്രം ത​യാ​റാ​ക്കി​യ പ​രി​സ്ഥി​തി സം​വേ​ദ​ന​ക്ഷ​മ​ത ഭൂ​പ​ട​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ഇ​ത്​.

പ​രി​സ്ഥി​തി സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ‘സൗ​ദി വി​ഷ​ൻ 2030’​ന്റെ ​ല​ക്ഷ്യ​ങ്ങ​ളോ​ടു​ള്ള കേ​ന്ദ്ര​ത്തി​​ന്റെ പ്ര​തി​ബ​ദ്ധ​ത​യി​ൽ​നി​ന്നു​ള്ള​താ​ണ്​ ഈ ​പ​ദ്ധ​തി​യെ​ന്ന് നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ വൈ​ൽ​ഡ്‌ ലൈ​ഫ് ഡെ​വ​ല​പ്‌​മെ​ന്റ് സി.​ഇ.​ഒ ഡോ. ​മു​ഹ​മ്മ​ദ് ഖു​ർ​ബാ​ൻ പ​റ​ഞ്ഞു. പാ​രി​സ്ഥി​തി​ക മാ​റ്റ​ങ്ങ​ളു​ടെ പ്രാ​രം​ഭ സൂ​ച​ക​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി സ​ർ​വേ​ക​ളും ജൈ​വ​വൈ​വി​ധ്യ​ത്തി​​ന്റെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ക്ക​ലും സു​പ്ര​ധാ​ന ശാ​സ്ത്രീ​യ ഉ​പ​ക​ര​ണ​മാ​ണെ​ന്ന് ഖു​ർ​ബാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *