സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 2024-ൽ രേഖപ്പെടുത്തിയത് 15.9 ശതമാനം വർദ്ധനവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർദ്ധനവ്. സൗദി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഈ കണക്കുകൾ പ്രകാരം 2024-ൽ സൗദി അറേബ്യയിൽ നിന്ന് 1.695 ബില്യൺ സൗദി റിയാലിന്റെ ഈന്തപ്പഴ കയറ്റുമതി രേഖപ്പെടുത്തിയിട്ടുണ്ട്. സൗദി അറബ്യയിലെ ആഭ്യന്തര ഈന്തപ്പഴ ഉത്പാദനം 2024-ൽ 1.9 മില്യൺ ടൺ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 133 രാജ്യങ്ങളിലേക്കാണ് 2024-ൽ സൗദി അറേബ്യ ഈന്തപ്പഴം കയറ്റുമതി ചെയ്‌തിരിക്കുന്നത്.
സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതി; 2024-ൽ രേഖപ്പെടുത്തിയത് 15.9 ശതമാനം വർദ്ധനവ്
