സംസ്ഥാന സർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭയുടെ സർക്കുലർ. ഐടി പാർക്കുകളിൽ പബ്ബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നൽകാനുമുള്ള നീക്കങ്ങളെ കത്തോലിക്കാ സഭയുടെ സർക്കുലറിൽ വിമർശിക്കുന്നു. തുടർഭരണം നേടി വരുന്ന സർക്കാരുകൾക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിർമാണവും വിൽപനയും. സർക്കാരിൻറെ ലഹരി വിരുദ്ധ പദ്ധതികൾ ഫലം കാണുന്നില്ലെന്നും നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമം നടക്കുന്നുവെന്നും കത്തോലിക്കാ മെത്രാൻ സമിതിയുടെ സർക്കുലറിൽ കുറ്റപ്പെടുത്തി. മാത്രമല്ല എറണാകുളത്തെ വിവിധ കത്തോലിക്കാ പള്ളികളിൽ സർക്കുലർ വായിച്ചു.
സംസ്ഥാന സർക്കാരിനെ വിമർശിച്ച് കത്തോലിക്കാ സഭയുടെ സർക്കുലർ
