വാരണാസിയിൽ 3880 കോടി രൂപയുടെ 44 പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

വാരണാസിയിൽ 3,880 കോടി രൂപയുടെ 44 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്ര മോദി നി‍‌ർവഹിച്ചു. 130 കുടിവെള്ള പദ്ധതികൾ, 100 പുതിയ അങ്കണവാടി കേന്ദ്രങ്ങൾ, 356 ലൈബ്രറികൾ, പിന്ദ്രയിലെ ഒരു പോളിടെക്നിക് കോളേജ്, ഒരു സർക്കാർ ഡിഗ്രി കോളേജ് എന്നിവയുൾപ്പെടെയുള്ളവയുടെ ഉദ്ഘാടനങ്ങളാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

ഗ്രാമവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് വാരണാസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ പറഞ്ഞു. രാംനഗറിലെ പൊലീസ് ലൈനിലും പോലീസ് ബാരക്കുകളിലും ഒരു ട്രാൻസിറ്റ് ഹോസ്റ്റലും, നാല് റൂറൽ റോഡുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *