വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം:ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി

വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരവുമായി ബന്ധപ്പെട്ട് ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി വിശദീകരണം നൽകി.
ഈ മാസം 19ന് റാങ്ക് ലിസ്റ്റ് അവസാനിക്കാനിരിക്കെ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ആയിരുന്നു ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷ. എന്നാൽ ഒഴിവ് മുഴുവൻ കണക്കാക്കി നിയമനം നൽകിയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തതോടെ അവസാന പ്രതീക്ഷയും ഇല്ലാതായെന്ന് ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.

അതേസമയം റാങ്ക് ലിസ്റ്റ് അവസാനിക്കും വരെ സമരം തുടരുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.570 ഒഴിവുകൾ നിലനിൽക്കെ 292 നിയമനങ്ങൾ മാത്രം നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ഇനി പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *