വധശിക്ഷ നൽകുന്നതിനായി ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി നിമിഷ പ്രിയയുടെ ഓഡിയോ സന്ദേശം

വധശിക്ഷ നൽകുന്നതിനായി ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്ച് നിമിഷ പ്രിയയുടെ ഓഡിയോ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി വന്നുവെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം അയച്ചത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ കൊലപാതകം നടത്തിയതെന്ന് നിമിഷപ്രിയ കോടതിയിൽ സമ്മതിച്ചിരുന്നു. വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പട്ട് അമ്മ പ്രേമ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുഖേന നിവേദനം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *