റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്

റീട്ടെയിൽമീ അവാർഡുകൾ വിതരണം ചെയ്തു. മികച്ച റീട്ടെയ്ൽ സ്ഥാപനങ്ങൾക്കുള്ള വാർഷിക റീട്ടെയിൽമീ അവാർഡ് കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. മോസ്റ്റ് അഡ്മേഡ് റീട്ടെയ്ൽ കമ്പനി ഓഫ് ദി ഇയർ അവാർഡാണ് ലുലുവിനു ലഭിച്ചിരിക്കുന്നത്. ഇതിനു പുറമെ മോസ്റ്റ് റസ്പോൺസബിൾ റീട്ടെയ്‌ലർ, ടോപ് ഒമ്നി ചാനൽ റീട്ടെയ്‌ലർ എന്നീ അവാർഡുകളും ലുലുവിനു ലഭിച്ചു. ലുലു ഡയറക്ടർ എം.എ. സലീമാണ് അവാർഡ് ഏറ്റുവാങ്ങിയത്.

യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ റീട്ടെയിലർമാരിൽ നിന്ന് 135-ലധികം നോമിനേഷനുകളാണ് ലഭിച്ചത്. വിദഗ്ധ-ജൂറി അംഗങ്ങളുടെ ഒരു വിശിഷ്ട പാനലാണ് എല്ലാ നോമിനേഷനുകളുടെ അവലോകനം നടത്തിയത്. സ്റ്റോർ ലേഔട്ടുകൾ, ഉൽപ്പന്ന ശ്രേണി, പ്രവർത്തന മികവ് തുടങ്ങി എല്ലാ മേഖലകളിലുമുള്ള മഹത്തായ സംഭാവനകൾ കണക്കിലെടുത്താണ് ഈ ഉന്നത ബഹുമതിക്ക് ലുലുവിനെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *