യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 5-നാണ് ആർടിഎ ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയത്. യു എ ഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന് പേര് നൽകുന്നതിനുള്ള അവകാശം പത്ത് വർഷത്തേക്ക് ലൈഫ് ഫാർമസിക്ക് നൽകിയതായി ആർടിഎ വ്യക്തമാക്കി. 2025 മെയ് മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിൽ ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്ന പുതിയ പേര് സംബന്ധിച്ച് ഔട്ഡോർ സൈൻബോർഡുകൾ, ഇലക്ട്രോണിക് സംവിധാനങ്ങൾ, ആപ്പുകൾ ഉൾപ്പടെയുള്ള സ്മാർട്ട് സംവിധാനങ്ങൾ, മെട്രോയ്ക്കകത്തുള്ള അറിയിപ്പ് മുതലായവയിൽ മാറ്റങ്ങൾ വരുത്തുമെന്ന് ആർടിഎ വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേര് മാറ്റുന്നതായി ആർടിഎ
