മുണ്ടക്കൈ പുനരധിവാസത്തിൽ എൽസ്റ്റൺ എസ്റ്റേറ്റിന് ആശ്വാസ വിധി. 17 കോടി രൂപ കൂടി അധികമായി സർക്കാർ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രിയിൽ തുക നിക്ഷേപിക്കാനും നിർദ്ദേശം.
അന്തിമ ഉത്തരവിന് വിധേയമായി തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കും. ഏറ്റെടുത്ത ഭൂമിക്ക് പകരം നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചത് 26 കോടി രൂപയായിരുന്നു.
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.