പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിലെത്തി. ഉടൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ രാഷ്ട്രപതിയോട് വിവരിക്കും. ഇന്ന് മന്ത്രിസഭാ യോഗം ചേർന്ന് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിവരിച്ചു. ഇതിന് പിന്നാലെയാണ് രാഷ്ട്രപതിയെ കാണുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ കേന്ദ്രസർക്കാർ സർവകക്ഷി യോഗവും വിളിച്ചു. പാർലമെൻ്റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ഭവനിൽ; സ്ഥിതി വിവരിക്കും
