പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണ്ണം കണ്ടെത്തി

കണ്ണൂർ പയ്യന്നൂരിലെ വിവാഹ വീട്ടിൽ നിന്ന് കാണാതായ സ്വർണ്ണം കണ്ടെത്തി. കവർച്ച നടന്ന വീട്ടുവരാന്തയിൽ നിന്നാണ് സ്വർണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങൾ. വീട്ടുകാരുടെ മൊഴിയെടുക്കാനെത്തിയ പോലീസ് ആണ് സ്വർണ്ണം കണ്ടത്. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കരിവെള്ളൂരിൽ വിവാഹദിവസം വീട്ടിൽ നിന്നും 30 പവൻ കവർന്നത്.

കൊല്ലം സ്വദേശി ആർച്ച എസ് സുധിയുടെ സ്വർണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം. വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *