പകുതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. ലാലി വിൻസന്റിന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ അനന്തുവിനെ കെയ്യിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പും നടത്തും. അതേസമയം, കണ്ണൂരിൽ തട്ടിപ്പിനിരയായ സ്ത്രീകൾ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.
പകുതിവില തട്ടിപ്പ് കേസ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

WtFlqbt6ZLz
BfAJAfP3pl3
1Fr9DF0KVuw
W23Gk6iHOF1