നാ​ഗ്പൂരിലെ വർ​ഗീയ സംഘർഷം; പരിക്കേറ്റയാൾ മരിച്ചു

നാ​ഗ്പൂരിൽ വർ​ഗീയ സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു. മാർച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ ഇർഫാൻ അൻസാരിക്ക് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റാർസിയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ഇയ്യാൾ ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘർഷത്തിന് പിന്നാലെ ഏർപ്പെടുത്തിയ കർഫ്യൂ ചില ഭാ​ഗങ്ങളിൽ ഇളവ് വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *