16327/16328 മധുര-ഗുരുവായൂർ-മധുര എക്സ്പ്രസിൽ നാല് ജനറൽ കോച്ചുകൾ സ്ലീപ്പർ കോച്ചുകളാക്കാനുള്ള തീരുമാനം റെയിവേ പിൻവലിച്ചു. കൂടാതെ നിലവിലുള്ള ഐ.സി.എഫ് കോച്ചുകൾക്ക് പകരം സി.ബി.സി കപ്ലിങ്ങുകളോടുകൂടിയ കോച്ചുകൾ ഏർപ്പെടുത്താനുള്ള തീരുമാനവും പിൻവലിച്ചിട്ടുണ്ട്. നിലവിൽ 14 കോച്ചുകളോടുകൂടിയാണ് ട്രെയിൻ ഓടുന്നത്. അതിൽ ഒന്ന് എ.സിയും രണ്ടെണ്ണം സ്ലീപ്പറുമാണ്.
രാവിലെ ഗുരുവായൂരിൽനിന്നു എറണാകുളം വരെ ട്രെയിനിൽ വലിയ തിരക്കാണ്. ധാരാളം സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനിൽ 18 കോച്ചുകൾ വേണമെന്ന് ദീർഘകാലമായി ആവശ്യം ഉയരുന്നുണ്ട്.