ചാരമായി പാക് ഭീകരകേന്ദ്രങ്ങൾ: ‘ഓപ്പറേഷൻ സിന്ദൂർ’ – 70 ഭീകരർ കൊല്ലപ്പെട്ടു

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾക്കുമേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 70 പാക് ഭീകരർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ നടന്ന ഈ സംയുക്ത വ്യോമ-കര-നാവിക സേനാക്രമണത്തിൽ 60-ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.

ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നിവയുടെ പ്രധാന താവളങ്ങളായ മുരിഡ്കെ, ബഹാവൽപൂർ, മുസാഫറാബാദ്, സിയാൽക്കോട്ട് എന്നിവിടങ്ങളിലായിരുന്നു ആക്രമണം. കൊല്ലപ്പെട്ടവരിൽ ലഷ്‌കർ നേതാക്കളായ അബ്ദുൾ മാലിക്, മുദസ്സിർ എന്നിവരും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്. ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്ന കൊടുംഭീകരരാണ് അബ്ദുൾ മാലിക്കും മുദസ്സിറും

ഭീകര സംഘടനകളുടെ പ്രധാന ക്യാമ്പുകളായ മർക്കസ് തൊയ്ബ, മർക്കസ് സുബഹാനള്ളാ, സൈദുനാ ബിലാൽ ക്യാമ്പ്, മെഹ്‌മുന ജോയ എന്നിവയാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *