ഗവർണർ ബില്ലുകൾ പിടിച്ചു വച്ചതിനെതിരായ ഹർജി പിൻവലിക്കാൻ അനുമതി തേടി കേരളം, എതിർത്ത് കേന്ദ്രം

ഗവർണർ ബില്ലുകൾ പിടിച്ചു വച്ചതിനെതിരേ നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേച്ച് കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഹർജിയുടെ ആവശ്യകത ഇനി ഇല്ലെന്നും, ബില്ലുകൾ രാഷ്ട്രപതിക്ക് കൈമാറിയ സാഹചര്യത്തിൽ കേസ് തുടരേണ്ടതില്ലെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.


താമസമില്ലാതെ ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കണം എന്ന സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ഇതിനോടകം വന്നിട്ടുണ്ട്. തമിഴ്നാട് നൽകിയ ഹർജിയിലായിരുന്നു ഈ വിധി. അതേ അടിസ്ഥാനത്തിലാണ് കേരളം ഹർജി പിൻവലിക്കാൻ നീങ്ങിയത്. മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് സംസ്ഥാനത്തിനുവേണ്ടി ഹാജരായത്.എന്നാൽ ഹർജി പിൻവലിക്കാൻ കേന്ദ്രം എതിർപ്പു രേഖപ്പെടുത്തി. ഭരണഘടനയുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയമാണിത്, അതിനാൽ പെട്ടെന്നോ ലളിതമായി പിൻവലിക്കാൻ അനുവദിക്കരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.കേസ് മേയ് 13ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *