മലപ്പുറം കരിപ്പൂരില്‍ വൻ എംഡിഎംഎ വേട്ട. ചെന്നൈ എയർപോർട്ട് കാർഗോ വഴി കടത്തിയ ഒന്നര കിലോയിലധികം എംഡിഎംഎയാണ് പിടികൂടിയത്. കരിപ്പൂർ മുക്കൂട് സ്വദേശി ആഷിഖിന്റെ വീട്ടിലേക്കാണ് കാർഗോ എത്തിയത്. ആഷിഖ് മറ്റൊരു ലഹരി കേസിൽ കൊച്ചിയില്‍ ജയിലിലാണ്. ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴിയാണ് എംഡിഎംഎ എത്തിയതെന്നാണ് നിലവിലെ നിഗമനം. ഏജൻസി ആഷിഖിന്റെ വീട്ടിലേയ്ക്ക് എംഡിഎംഎ എത്തിച്ചുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് 1665 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. 40 പൊതികളിലാക്കിയായിരുന്നു എംഡിഎംഎ കടത്തിയത്.
കരിപ്പൂരിൽ വൻ എംഡിഎംഎ വേട്ട
