ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ബുധനാഴ്ച രാവിലെ 10.30 ന് വാർത്താസമ്മേളനം നടത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ 10 മണിയായിരുന്നു നിശ്ചയിച്ചിരുന്നത്.
ഏപ്രിൽ 22-ന് പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. സംയുക്ത സൈനിക ആക്രമണത്തിലൂടെ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് കേന്ദ്രങ്ങളിലാണ് ഇന്ത്യ കനത്ത ആക്രമണം നടത്തിയത്. പുലർച്ചെ 1.44 നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
പാകിസ്താനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്പതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ പാക് പ്രദേശത്ത് ഇന്ത്യ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സൈനിക നടപടിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി ഓപ്പറേഷൻ നിരീക്ഷിച്ചിരുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.