Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ വ്യാജ പ്രചരണങ്ങൾ തള്ളി പ്രതിരോധ മന്ത്രാലയം - Radio Keralam 1476 AM News

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യക്കെതിരെയുള്ള പാക്കിസ്ഥാന്റെ വ്യാജ പ്രചരണങ്ങൾ തള്ളി പ്രതിരോധ മന്ത്രാലയം

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിയ
തിരിച്ചടിയെ തുടർന്ന് വ്യാജപ്രചാരണവുമായി പാകിസ്താൻ രംഗത്തെത്തി. ഇന്ത്യക്ക് അകത്ത് പതിനഞ്ചിടങ്ങളിൽ മിസൈലാക്രമണം നടത്തിയെനാണ് അവകാശവാദം. ഇന്ത്യയുടെ ബ്രിഗേഡ് ഹെഡ്ക്വാർട്ടേഴ്സ് തകർത്തെന്നും വാദം, അതേസമയം പാക് വ്യാജ പ്രചാരണം പ്രതിരോധ മന്ത്രാലയം തള്ളി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക് അധീന കശ്മീർ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ദീകരകേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്, ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്‌സിൽ പ്രതികിച്ചു.

തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. വിമാന സർവീസുകൾ മുടങ്ങുമെന്ന് കമ്പനികൾ അറിയിച്ചു. 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ സുരക്ഷാസമിതിയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *