രാജ്യത്തെ മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്സികൾക്കും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുടെ ഉപയോഗം നിർബന്ധമാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു. മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ആവർത്തിച്ചിരിക്കുന്നത്.
നിലവിലെ ഈ അറിയിപ്പ് പ്രകാരം ഒമാനിൽ പൊതുഇടങ്ങളിൽ സേവനം നടത്തുന്ന മുഴുവൻ വൈറ്റ്, ഓറഞ്ച് ടാക്‌സികളും 2025 ഏപ്രിൽ 1 മുതൽ ലൈസൻസുള്ള ആപ്പുകളുമായി തങ്ങളുടെ സേവനം സംയോജിപ്പിക്കേണ്ടതാണ്.