ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിലും പാകിസ്ഥാനിലുമായി നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനും സമാധാനത്തിനും സംയമനത്തിനും മുൻതൂക്കം നൽകണമെന്ന് ചൈന ആവശ്യപ്പെട്ടു. ആണവശക്തികളായ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആശങ്കാജനകമാണെന്നും ഭീകരവാദം ചൈന എതിർക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമേരിക്ക, ഐക്യരാഷ്ട്രസംഘം, ഇസ്രായേൽ എന്നിവരും നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയ്ക്ക് ഭീകരാക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമുണ്ടെന്ന് ഇസ്രായേൽ പറഞ്ഞു.