ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഒമാൻ

ഇന്ത്യയും പാകിസ്ഥാനും സംഘർഷത്തിലേക്ക് നീങ്ങരുതെന്ന് ഗൾഫ് രാജ്യമായ ഒമാൻ. ഇന്ത്യ-പാക് സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയ,നയതന്ത്ര തലത്തിൽ പരിഹാരം കാണാൻ ശ്രമിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി ശ്രമിക്കണമെന്നും ഒമാൻ നിർദ്ദേശിച്ചു. അതേ സമയം പെഹൽഗാമിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി ഖത്തർ പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ സമാധാനം പുന:സ്ഥാപിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.

സമാധാനത്തിന് ഭീഷണിയാവുന്ന കൂടുതൽ നടപടികളിലേക്ക് കടക്കരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‍യാൻ പറഞ്ഞു. സൈനിക പരിഹാരങ്ങൾക്ക് പകരം ചർച്ചകളിലൂടെ പരിഹാരം കാണുകയും സൗത്ത് ഏഷ്യയുടെ സ്ഥിരത ഉറപ്പാക്കുകയുമാണ് വേണ്ടത്. സമാധാനപരമായ പരിഹാരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും യുഎഇ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *