അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ നിർദേശം

ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ജില്ലകളിലെ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

ഇത്തരത്തിൽ മാറ്റപ്പെടുന്നവർക്ക് താമസം, ഭക്ഷണം, വൈദ്യ പരിചരണം, ഗതാഗതം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.സംഘർഷം തുടരുന്ന സാഹചര്യത്തിൽ എല്ലാ അതിർത്തി ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ ഉൾപ്പെടെ എല്ലാ മുതിർന്ന ഭരണ, പോലീസ്, ജില്ലാ ഉദ്യോഗസ്ഥരുമായും സമഗ്രമായ ചർച്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായി അദേഹം അറിയിച്ചു. ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഭരണകൂടം പൂർണമായും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *