
ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ, മൂന്ന് പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു, രണ്ട് പൈലറ്റുമാർ പിടിയിൽ
പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ. പാക് ഭീകരതാവളങ്ങളെ തകർത്ത സിന്ദൂർ ഓപ്പറേഷന്റെ തുടർച്ചയായാണ് വ്യാഴാഴ്ച രാത്രി രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്താൻ വ്യോമാക്രമണത്തിന് മുതിർന്നത്. എന്നാൽ, വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകർത്തിട്ടു. ജമ്മുവിൽനിന്നാണ് യുദ്ധവിമാനങ്ങൾ പറന്നുയർന്നത്. ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങൾ ഇരുട്ടിലായി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു. രണ്ട് ചൈനീസ്…