പലസ്തീനിലേക്കുള്ള സഹായം തുടർന്ന് കുവൈത്ത്

പലസ്തീനിലേക്കുള്ള സഹായം തുടർന്ന് കുവൈത്ത്. ആംബുലൻസുകളും ഭക്ഷണസാധനങ്ങളും പുതപ്പുകളും ഉൾപ്പെടെ 40 ടൺ വിവിധ സാമഗ്രികളുമായി 39 ാമത് വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി.

ഗാസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണ തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.

പലസ്തീൻ ജനതയെ സഹായിക്കാൻ സൊസൈറ്റിയുടെ വെബ്സൈറ്റ് വഴി സംഭാവന നൽകാൻ അൽ സെയ്ദ് ജനങ്ങളോട് അഭ്യർഥിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് ദുരിതാശ്വാസ സഹായങ്ങൾ ഗസയിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *