
കുവൈത്തിൽ നിന്ന് ഒറ്റദിവസം നാടുകടത്തിയത് 329 പ്രവാസികളെ, കൂടുതലും സ്ത്രീകൾ
കുവൈത്തിൽ നിന്ന് കഴിഞ്ഞ ഞായറാഴ്ച 329 പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാടുകടത്തിയതായി സുരക്ഷാ വൃത്തങ്ങൾ വെളിപ്പെടുത്തി. താമസ നിയമങ്ങൾ ലംഘിച്ചതിന് പബ്ലിക് സെക്യൂരിറ്റി അധികൃതർ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയവരും, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം കൈവശം വെച്ചതിന് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് റഫർ ചെയ്തവരും നാടുകടത്തിയവരിൽ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും ഈ സംഘത്തിൽ ഉൾപ്പെടുന്നു. നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റുകൾക്കായി ആദ്യം അവരുടെ സ്പോൺസർമാരെ ബന്ധപ്പെടും. സ്പോൺസർമാർ…