സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പാർട്ടി നയങ്ങൾക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പിൽ സുതാര്യത ഉണ്ടാകും.ജനങ്ങളോട് കാര്യങ്ങൾ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്.
സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനത്തിന് ജനം അനുകൂലമാണ് , അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടർ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു
വിഭവസമാഹരണത്തിൽ ചിലർ ആശങ്കയുണ്ടാക്കുന്നു.വിഭവസമാഹരണത്തിൽ ജനദ്രോഹ നിലപാടില്ല.സർക്കാർ സൗജന്യങ്ങൾ അർഹതയുള്ളവർക്ക് മാത്രമായിരിക്കും.പാർട്ടി നയത്തിൽ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.