ആലപ്പുഴ തുറവൂരിൽ സഹകരണസംഘം സെക്രട്ടറിയെ ഓഫിസിനോട് ചേർന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം സെക്രട്ടറി കെ.എം.കുഞ്ഞുമോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ശുചീകരണ തൊഴിലാളിയായ സ്ത്രീ എത്തിയപ്പോഴാണ് സംഘത്തോട് ചേർന്നുള്ള മുറിയിൽ സെക്രട്ടറി തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.