മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ 11 മണിക്ക് പാർലമെൻറ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുക. മേജർ ആർച്ച് ബിഷപ്പ് ആയി ചുമതലയേറ്റതിന് ശേഷം ശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ കാണാനെത്തുന്നത്. ജനുവരി 11 നാണ് മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പായി ചുമതലയേൽക്കുന്നത്.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് ആയിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തത്. രഹസ്യ ബാലറ്റിലൂടെ നടത്തിയ വോട്ടെടുപ്പിനൊടുവിൽ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പേര് വത്തിക്കാന്റെ അനുമതിക്കായി സമർപ്പിച്ചിരുന്നു. വത്തിക്കാന്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഔദ്യോ​ഗിക പ്രഖ്യാപനം നടന്നത്. 

Leave a Reply

Your email address will not be published. Required fields are marked *