കേസന്വേഷണത്തിനായി സംശയമുള്ളവരെയും സാക്ഷികളെയും വിളിച്ചു വരുത്താൻ പൊലീസിനുള്ള അധികാരം വ്യക്തികളെ ഉപദ്രവിക്കാനുള്ള ആയുധമായി മാറ്റരുതെന്നു ഹൈക്കോടതി.
അന്വേഷണത്തിലിരിക്കുന്ന കേസിലെ പ്രതിയുടെ അഭിഭാഷകനു നോട്ടീസ് നൽകിയ ഞാറയ്ക്കൽ എസ്ഐയ്ക്കെതിരെയുള്ള ഹർജി തീർപ്പാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇക്കാര്യം പറഞ്ഞത്.
പൊലീസ് നോട്ടീസ് നൽകിയതിനെതിരെ അഭിഭാഷകൻ കെ കെ അജികുമാർ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.