യൂത്ത് കോൺഗ്രസ് മാർച്ചിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സൗത്ത് സ്റ്റേഷന്റെ അകത്തേക്കു കയറാൻ ശ്രമിച്ച നേതാക്കളെ പൊലീസ് തടഞ്ഞതോടെ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് നേതാക്കൾ. രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയും സന്ദീപ് വാരിയരും അടക്കമുള്ള നേതാക്കളാണ് പ്രതിഷേധിക്കുന്നത്. അതിനിടെ രാഹുൽ മാങ്കുട്ടത്തിലും പൊലീസും തമ്മിൽ വാക്കേറ്റണ്ടമുണ്ടായി.
ആർഎസ്എസ് മാർച്ച് നടത്തുന്നതിൽ പ്രശ്നമില്ല. സന്ദീപ് വാരിയരെ കൊല്ലുമെന്നു പറഞ്ഞിട്ടും എന്റെ കയ്യും കാലും വെട്ടുമെന്നു പറഞ്ഞിട്ടും കേസെടുത്തില്ല. പൊലീസ് എന്റെ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു. പാലക്കാട്ടെ പൊലീസിന്റെ ബിജെപി പ്രീണനം കയ്യിൽ വച്ചാൽ മതി എന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.
ഹെഡ്‌ഗേവാർ വിഷയത്തിലെ പ്രതികരണത്തിനു രാഹുൽ മാങ്കുട്ടത്തിലിനെതിരെ ബിജെപിക്കാർ കൊലവിളി പ്രസംഗം നടത്തിയിരുന്നു. അതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്ബി ജെപിയുടെ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു രാവിലെ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ചിൽ സംഘർഷം ഉണ്ടാവുകയും സന്ദീപ് വാരിയർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ്
സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.