കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ വേനൽ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇടിമിന്നൽ സാധ്യതയും വളരെ കൂടുതലാണ്.
പ്രത്യേകിച്ചും ഉച്ചയ്ക്ക് ശേഷമാണ് മഴയ്ക്കുള്ള സാധ്യത. എല്ലാം ജില്ലകളിലും പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലായി ഇടിമിന്നലൊടു കൂടിയ വേനൽ മഴ സാധ്യതയുണ്ട്.
തുടക്കത്തിൽ തെക്കൻ ജില്ലകളിലും തുടർന്ന് വടക്കൻ ജില്ലകളിലും മഴ ലഭിച്ചേക്കും. അതേസമയം, ചൂടിനൊപ്പം യു വി സൂചിക കൂടി വരുന്നതിനാൽ പ്രത്യേക ജാഗ്രത തുടരണം. ഇടുക്കിയിൽ ഇന്നലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന (12) യു വി സൂചികയാണ് രേഖപെടുത്തിയത്.