ഒഇടി, ഐഇഎൽടിഎസ് കോഴ്സുകൾ – നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ സ്ഥാപനം ആയ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലായി ഒഇടി (OET)യും ഐഇഎൽടിഎസ് (IELTS)യും കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. കോഴ്സുകൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ പ്രവേശനം ലഭ്യമാണ്.


അപേക്ഷ മാർഗം
താൽപര്യമുള്ളവർക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 മെയ് 16 ന് മുമ്പായി അപേക്ഷിക്കാവുന്നതാണ്.


ഫീസ് വിശദീകരണം:

  1. IELTS (ഓഫ്ലൈൻ – 8 ആഴ്ച):
    ബി.പി.എൽ / എസ്.സി / എസ്.ടി നഴ്സിംഗ് ബിരുദധാരികൾക്ക്: ഫീസ് സൗജന്യം
    മറ്റുള്ളവർക്കു: 4,425/- (Listening, Reading, Speaking, Writing – നാല് മോഡ്യൂളുകൾ ഉൾപ്പെടെ)
    അഡീഷണൽ ഗ്രാമർ ക്ലാസ് (3 ആഴ്ച): ?2,000
  2. IELTS (ഓൺലൈൻ):
    എക്സാം ബാച്ച്: 4,425/-
    വഥുലർ ബാച്ച്: 7,080/-
    (ഓൺലൈൻ കോഴ്‌സുകൾക്ക് ഫീസിളവ് ബാധകമല്ല)
  3. OET (ഓൺലൈൻ – 4 ആഴ്ച):
    പൂർണ്ണ കോഴ്സ്: 5,900/-
    ഒരു മോഡ്യൂൾ മാത്രം: 8,260/-
    രണ്ട് മോഡ്യൂളുകൾ: 7,080/-
    (ജി.എസ്.ടി ഉൾപ്പെടെ)
    • ശ്രദ്ധിക്കുക:
      OET ഓൺലൈൻ ബാച്ചിലേക്ക് മുൻപരീക്ഷ പരിചയമുള്ളവർക്കാണ് പ്രവേശനം.
      കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകർക്ക് നോർക്കറൂട്ട്‌സ് വഴി വിദേശത്ത് തൊഴിലവസരങ്ങൾക്കായി സഹായം ലഭിക്കും.
      കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
      തിരുവനന്തപുരം: +91 79073 23505
      കോഴിക്കോട്: +91 87142 59444
      ടോൾ ഫ്രീ നമ്പർ (ഇന്ത്യ): 1800 425 3939
      വിദേശത്തു നിന്നുള്ള ബന്ധം: +91 8802 012 345 (മിസ്ഡ് കോൾ സർവീസ്)

Leave a Reply

Your email address will not be published. Required fields are marked *