അർജുനെ കണ്ടെത്താൻ തൃശൂരിലെ ഡ്രജ്ജര്‍ കൊണ്ടുപോകില്ല; പുഴയിൽ ഇറക്കാനാകില്ലെന്ന് വിദഗ്ധസംഘം

അർജുനെ കണ്ടെത്താൻ തൃശൂരിൽ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല. ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതലാണ്. ഡ്രജർ ഗംഗാവലി പുഴയിൽ ഇറക്കാൻ കഴിയില്ലെന്ന് വിദഗ്ധസംഘം. കൃഷിവകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർമാർ അടങ്ങിയ സംഘം ഷിരൂരിൽ പോയിരുന്നു. വിദഗ്ധ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. തൃശൂരിലെ ഡ്രജ്ജര്‍ യന്ത്രം ഷിരൂരിലെ ഗംഗാവലിപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിന് വെല്ലുവിളികളേറെയായിരുന്നു. പുഴയിലെ ഒഴുക്ക് നാലു നോട്സില്‍ കൂടുതലാണെങ്കില്‍ ഡ്രജ്ജര്‍ ഇറക്കാന്‍ പ്രയാസമാണ്.

കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് കോള്‍പ്പടവുകളോട് ചേര്‍ന്ന കനാലുകളിലെയും തോടുകളിലെയും ചണ്ടി കോരുന്നതിനാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *