യമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കും; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

യമനിലെ ഹൂതികളെ പൂർണമായി നശിപ്പിക്കുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാനും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, യമൻ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും യുഎസ് വ്യോമാക്രമണം തുടരുകയാണ്.

ചെങ്കടലിൽ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *