ഇന്ത്യ തകർത്ത മസ്ജിദ് വാ മർകസ് തൈബ: പാകിസ്ഥാനിലെ ഭീകര നഴ്സറി

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്കെയിലാണ് 83 ഏക്കറിൽ വ്യാപിച്ചിരിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബയുടെ ആസ്ഥാനമായ മസ്ജിദ് വാ മർകസ് തൈബ്. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബയും അടക്കമുള്ള സംഘടനകൾ ഇവിടെ പ്രവർത്തിക്കുകയും റിക്രൂട്ട്‌മെന്റ്, ആയുധ പരിശീലനം, തീവ്രവാദ പ്രബോധനം എന്നിവ നടത്തുകയും ചെയ്യുന്നു.


2000ൽ സ്ഥാപിതമായ ഈ കേന്ദ്രം, ഇന്ത്യയിലേക്കുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിർണായകഭാഗമാണ്. അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ ഒരുകോടി രൂപ സംഭാവന നൽകിയെന്നും ആരോപണമുണ്ട്. ഇവിടെ പ്രതിവർഷം ഏകദേശം 1000 വിദ്യാർത്ഥികൾ ചേർന്ന് പ്രവർത്തിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർത്തത്, ഭീകരരെ വളർത്തുന്ന പ്രധാന കേന്ദ്രമാണ്. 2008ലെ മുംബൈ ആക്രമണത്തിൽ പങ്കെടുത്ത അജ്മൽ കസബ് അടക്കമുള്ളവർക്കുള്ള ആളുകൾക്ക് പരിശീലനം നൽകിയത് ഇവിടെ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *