ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ന്ത്യയിൽ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഭക്ഷണവും ഹൃദയപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. പഠനങ്ങൾ അനുസരിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിന് പ്രധാനം. ചില ഭക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു
പഴങ്ങൾ, പച്ചക്കറികൾ, നട്‌സ് പഴങ്ങൾ, പച്ചക്കറികൾ, നട്‌സ്, വിത്തുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. സംസ്‌കരിച്ച ഭക്ഷണങ്ങളിലും ധാന്യങ്ങളിലും പോഷകക്കുറവും നാരുകളുടെ കുറവും ഉണ്ടാകും

മധുര പാനീയങ്ങൾ ഒഴിവാക്കുക

അമിതമായ പഞ്ചസാര ഹൃദയത്തിന് ദോഷം ചെയ്യുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ മധുര പാനീയങ്ങൾ ഒഴിവാക്കുക.

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക. അമിതമായി ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളിലൊന്നാണ്.

അപൂരിത കൊഴുപ്പുകൾ ഉൾപ്പെടുത്തുക

അപൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. ഒലിവ് ഓയിൽ, അവാക്കാഡോ, സാൽമൺ മത്സ്യം, അയല പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ അപൂരിത കൊഴുപ്പുകൾ കാണപ്പെടുന്നു.

പ്രോസസ്‌ഡ് മീറ്റ് ഒഴിവാക്കുക

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഉയർന്ന അളവിൽ സംസ്ക‌രിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ, ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *