ശരീരത്തിന്റെ ആരോഗ്യത്തിന് പ്രോട്ടീന്‍ വളരെ അത്യാവശ്യമാണ്. എന്നാല്‍ പ്രോട്ടീനില്‍ നിന്ന് യഥാര്‍ത്ഥ പ്രയോജനം ലഭിക്കാന്‍ ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സ്തീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുകയാണ് പോഷകാഹാര വിദഗ്ധയായ സിംറൂണ്‍ ചോപ്ര,
പ്രഭാത ഭക്ഷണത്തില്‍ പൊഹ, പറോട്ട, സാന്‍ഡ്‌വിച്ചുകള്‍ എന്നിവയൊക്കെ മാത്രം ഉള്‍പ്പെടുത്തുന്നവരാണോ? എന്നാല്‍ സിമ്രൂണിന്റെ അഭിപ്രായത്തില്‍ സ്ത്രീകള്‍ ഭക്ഷണത്തില്‍ കുറഞ്ഞത് 20 ഗ്രാം പ്രോട്ടീന്‍ എങ്കിലും കഴിക്കണം. വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ ദോശ, ഇഡലി പോലുളള ഭക്ഷണങ്ങള്‍ കഴിക്കാം. അല്ലെങ്കില്‍ ഒരു മുട്ട മുഴുവനായും കഴിക്കുന്നത് മികച്ച ഓപ്ഷനാണ്. മാത്രമല്ല പ്രഭാത ഭക്ഷണത്തില്‍ ഒരു പ്രോട്ടീന്‍ ഷേക്ക് കഴിക്കാനും സിമ്രൂണ്‍ പറയുന്നുണ്ട്.
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പക്ഷേ ചില ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് അധിക കലോറി ഉപയോഗത്തിന് കാരണമാകാം. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ മാംസം ഒഴിവാക്കണം. പനീര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്. പനീറില്‍ 100 ഗ്രാമില്‍ 300 കലോറി വരെ അടങ്ങിയിട്ടുണ്ട്. ഇത് 18-20 ഗ്രാം പ്രോട്ടീനും നല്‍കുന്നു.
പ്രോട്ടീന്‍ ഷേക്കുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ കൂടുതല്‍ പ്രചാരത്തിലായിട്ടുണ്ട്. ഒരു ഗ്ലാസ് പ്രോട്ടീന്‍ ഷേക്കില്‍ നിന്ന് അതിലെ ഘടകങ്ങള്‍ എന്തൊക്കെയാണെന്നതിനെ ആശ്രയിച്ച് 15 മുതല്‍ 30 ഗ്രാം വരെ പ്രോട്ടീന്‍ ലഭിക്കും. നിങ്ങളുടെ ദൈനംദിന പ്രോട്ടീന്‍ ആവശ്യകത നിറവേറ്റുന്നതിന് മറ്റ് ഭക്ഷണങ്ങളോടൊപ്പം ഇവയും കഴിക്കാവുന്നതാണ്.