പഞ്ചസാരയെക്കാള്‍ തേന്‍ ആരോഗ്യകരമാണെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. തേനില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍,പഞ്ചസാരയില്‍ ഇല്ലാത്ത മറ്റ് ഗുണകരമായ സംയുക്തങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
മാത്രമല്ല തേനില്‍ ബി കോംപ്ലക്‌സ് പോലെയുള്ള വിറ്റാമിനുകളും പൊട്ടാസ്യം മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പഞ്ചസാരയില്‍ ഗുണകരമായ സംയുക്തങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ പഞ്ചസാരയ്ക്ക് പകരം തേന്‍ തെരഞ്ഞെടുക്കേണ്ടതിന്റെ കാരണങ്ങള്‍ പലതാണ്.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നം
തേനില്‍ ഫ്‌ളേവനോയ്ഡുകള്‍, ഫിനോളിക് ആസിഡുകള്‍ തുടങ്ങി ശക്തമായ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍നിന്ന് സംരക്ഷിക്കാനും ഹൃദ്‌രോഗം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കുറഞ്ഞ ഗ്ലൈസെമിക് സൂചന
പഞ്ചസാരയെ അപേക്ഷിച്ച് തേനിന് ഗ്ലൈസമിക് സൂചന കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നില്ല. പ്രമേഹമുളളവര്‍ തേന്‍ ഉപയോഗിക്കുന്നത് നല്ലൊരു ഓപ്ഷനാണ്.
ധാരാളം പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു
തേനില്‍ വിറ്റാമിന്‍ സി, ബി-കോംപ്ലക്‌സ് പോലുളള വിറ്റാമിനുകളും പൊട്ടാസ്യം, കാല്‍സ്യം ഇരുമ്പ് തുടങ്ങിയ ധാതുക്കളും ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ആന്റിവൈറല്‍ ഗുണങ്ങള്‍ തേനില്‍ അടങ്ങിയിട്ടുണ്ട്. അണുബാധകള്‍ക്കെതിരെ പോരാടാനും തൊണ്ടവേദന ശമിപ്പിക്കാനും ചുമയ്ക്കുള്ള ഔഷധമായും തേന്‍ ഉപയോഗിക്കാം.
ദഹനത്തെ സഹായിക്കുന്നു
ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രീബയോട്ടിക്‌സുകളും എന്‍സൈമുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. വയറുവേദന, ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ ശമിപ്പിക്കാനും ഇത് സഹായിക്കും.