നിങ്ങൾക്ക് മുടി കൊഴിയുന്നുണ്ടോ ? മുരിങ്ങ എണ്ണ ഉപയോഗിച്ചു നോക്കൂ

മുരിങ്ങയെ ‘അത്ഭുത വൃക്ഷം’ എന്നാണ് വിളിക്കുന്നത്. ഇഴയുടെ വിത്ത് മുതൽ ഇലകളും കായ്കളും വരെ എല്ലാം പോഷകാഹാരത്തിന്റെ കലവറയാണ്. മുടിയുടെ വളർച്ചയ്ക്കും മുരിങ്ങ ഏറെ ഗുണകരമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ മുരിങ്ങയ്ക്ക ഉൾപ്പെടുത്തുന്നതിനൊപ്പം, നിങ്ങൾക്ക് അതിൽ നിന്ന് നല്ലൊരു എണ്ണയും ഉണ്ടാക്കാം

മുരിങ്ങ എണ്ണയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.മുരിങ്ങ എണ്ണയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് മുടി പൊട്ടുന്നത് തടയുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യും. മുരിങ്ങ എണ്ണ തലയോട്ടിക്ക് നല്ല പോഷണം നൽകുന്നു. ഇത് തലയോട്ടിയിലെ വരൾച്ച ഇല്ലാതാക്കുകയും ഈർപ്പം തിരികെ നൽകുകയും വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

ചേരുവകൾ

മുരിങ്ങ വിത്തുകൾ/ ഇലയുടെ പൊടി, വെളിച്ചെണ്ണ/ ഒലിവ് ഓയിൽ, റോസ്‌മേരി/ ലാവെൻഡർ ഓയിൽ പോലെയുള്ള ഏതെങ്കിലും അവശ്യ എണ്ണ എന്നിവ എടുക്കുക

ഉണ്ടാക്കേണ്ട വിധം

ഒരു പാത്രത്തിൽ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ഇട്ട് ചൂടാക്കിയ ശേഷം അതിൽ മുരിങ്ങയിലയോ പൊടിയോ ചേർക്കുക. ഈ മിശ്രിതം കുറഞ്ഞ തീയിൽ 20-30 മിനിറ്റ് ഇളക്കി കൊടുക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്ത് എണ്ണ തണുപ്പിച്ച് വൃത്തിയുള്ള കോട്ടൺ തുണിയിൽ അരിച്ചെടുക്കുക.ഇനി ഇതിലേക്ക് ഏതാനും തുള്ളി അവശ്യ എണ്ണ ചേർക്കുക

ഉപയോഗിക്കേണ്ട വിധം

ഈ എണ്ണ ഉപയോഗിച്ച് തലയോട്ടിയിലും മുടിയിലും മസാജ് ചെയ്ത് ഒരു രാത്രി മുഴുവൻ വിടുക.
രാവിലെ സ്വാഭാവിക ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക

Leave a Reply

Your email address will not be published. Required fields are marked *